
തൃശൂർ: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധസേനാ പതാക ദിനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കളക്ടർ ഹരിത വി. കുമാർ അദ്ധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്‌സൺ, കെ.എസ്.ഇ.എൽ സെക്രട്ടറി ടി. മോഹൻദാസ്, എ.എഫ്.എ പ്രസിഡന്റ് മനോജ് കോരപ്പത്ത്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.