nes-collegeഎൻ.ഇ.എസ് കായലോര ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചൂണ്ടയിടൽ മത്സരം.

തൃപ്രയാർ: എൻ.ഇ.എസ് കായലോര ഫെസ്റ്റിന്റെ ഭാഗമായി ചൂണ്ടയിടൽ മത്സരം നടന്നു. എൻ.ഇ.എസ് തീരത്ത് നടന്ന മത്സരം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അമ്പതോളം പേർ മത്സരത്തിൽ പങ്കെടുത്തു. എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി, വി.ബി. ഷെരീഫ്, എ.എൻ. സിദ്ധപ്രസാദ്, പി.കെ. വിശ്വംഭരൻ, ഇ.എൻ.ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.ആർ. സ്മിത, എൻ.വി. സജിത, പി.എ. സുഷമ, എം.ബി. ദീപ, അൽജോ ആന്റോ എന്നിവർ നേതൃത്വം നൽകി.