ഇരിങ്ങാലക്കുട: സർവീസ് പെൻഷൻകാരുടെ പരിഷ്‌കരണ കുടിശ്ശിക, ക്ഷമാശ്വാസ കുടിശ്ശിക എന്നിവ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്കിന്റെയും റൂറൽ ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സിവിൽ സ്റ്റേഷൻ മുമ്പിൽ ധർണയും നടത്തി.
മാർച്ച് നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരിയും, ധർണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കാർത്തികേയമേനോൻ, ടൗൺ ബ്ലോക്ക് പ്രസിഡന്റ് എം.ടി. വർഗീസ്, സെക്രട്ടറി എം.കെ. ഗോപിനാഥൻ, റൂറൽ ബ്ലോക്ക് പ്രസിഡന്റ് ടി.എം. യോഹന്നാൻ, സെക്രട്ടറി വി.വി. വേലായുധൻ, കെ.ജി. സുബ്രഹ്മണ്യൻ, ടി.കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.