youth

തൃശൂർ : തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടി നിയമനം നടത്താൻ ശ്രമിച്ച മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ സമരത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ജെനീഷ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് സെക്രട്ടറി പി.എൻ വൈശാഖ് ഉദ്ഘാടനം ചെയ്തു. സജീർ ബാബു, ജലിൻ ജോൺ, അരുൺ മോഹൻ, പി.കെ ശ്യാം കുമാർ, ജിജോ മോൻ ജോസഫ്, ജിത്തു ചാക്കോ, വിമൽ സി.വി, അഖിൽ സാമുവൽ, നിതീഷ് ചൊവ്വന്നൂർ പ്രസംഗിച്ചു.