1

തൃക്കാർത്തികയോടനുബന്ധിച്ച് ദീപങ്ങൾ തെളിഞ്ഞ പനങ്ങാട്ടുകര കാർത്തിയാനി ക്ഷേത്രം.

വടക്കാഞ്ചേരി: തൃക്കാർത്തികയോടനുബന്ധിച്ച് കാർത്തിയാനി ഭഗവതി ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ആഘോഷങ്ങൾ വിപുലമായി നടന്നു. എങ്കക്കാട് കൊടലാണിക്കാവ് ഭഗവതി ക്ഷേത്രം, പനങ്ങാട്ടുകര ഭഗവതി ക്ഷേത്രം, ആറ്റൂർ കാർത്ത്യായനി ക്ഷേത്രം, ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ തൃക്കാർത്തിക വിവിധ പരിപാടികളോടെ ആചരിച്ചു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് തൃക്കാർത്തിക ആചരിക്കുന്നത്. വൃശ്ചികമാസത്തിലെ പൗർണിമയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് തൃക്കാർത്തിക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശ പൂരിതമാകുന്ന ദിനമാണ് തൃക്കാർത്തിക. കൊവിഡാനന്തര തൃക്കാർത്തികയാ ഘോഷങ്ങൾക്ക് വൻ തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്.