കുഞ്ഞിക്കുട്ടൻ ചത്വരത്തിലെ ടോയ്‌ലെറ്റ് വൃത്തിഹീനമായ നിലയിൽ.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ സ്മാരക ചത്വരത്ത്
കൊടുങ്ങല്ലൂർ: നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ചത്വരത്തിലെത്തിയാൽ മൂക്കുപൊത്തണം. സ്റ്റേജിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ടോയ്‌ലെറ്റുകളിൽ വെള്ളമില്ലാത്തതാണ് പ്രധാന പ്രശ്നം. വെള്ളമെത്താനോ വൈദ്യുതിയുമില്ല.
കഴിഞ്ഞ ഒരു വർഷമായിട്ടുള്ള അവസ്ഥ ഇതാണ്. ചത്വരത്തിൽ പരിപാടികൾ നടക്കുമ്പോൾ ഇവിടെ നിന്നുയരുന്ന അസഹനീയമായ ദുർഗന്ധം സംഘാടകരെയും കാണികളെയും ഒരുപോലെ വിഷമിപ്പിക്കുന്നുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വില്ലനാകുന്നുണ്ട്.
മൂവായിരം രൂപയോളം വാടകയിനത്തിൽ താലൂക്ക് ഓഫീസിൽ അടച്ചാൽ മാത്രമേ മൈതാനം പരിപാടികൾക്ക് ലഭിക്കുകയുള്ളൂ. എന്നാൽ പതിനായിരക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശികയിനത്തിൽ അടക്കേണ്ടതിനാൽ മാസങ്ങളായി സ്റ്റേജിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. സ്റ്റേജിന്റെ മുകളിലും മൈതാനത്ത് ഇരിക്കാനുള്ള പടവുകളുടെ മുകളിലും കുറ്റിച്ചെടികളും പുല്ലും വളർന്ന് നിൽക്കുകയാണ്. പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇവിടെയാണ് സൂക്ഷിക്കുന്നത്. ഇതുമൂലം മൈതാനത്തിന്റെ സ്ഥല സൗകര്യം കുറയുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ലോക്കൽ സെക്രട്ടറി ടി.പി. പ്രബേഷ്, കെ.ആർ. ജൈത്രൻ, ഷീല രാജ്കമൽ എന്നിവർ സംസാരിച്ചു.
ചത്വരം കൃത്യമായി പരിപാലിക്കുന്നതിന് റവന്യൂ അധികാരികൾ തയ്യാറാകണം. പരിപാടി ഇല്ലാത്ത ദിവസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം.
സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി
കാപ്