
തൃശൂർ: ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ നാട്ടിക ഓഫീസിന് കീഴിൽ വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 755 രൂപ വേതന നിരക്കിൽ പ്രൊജക്ട് തീരുംവരെയാണ് നിയമനം. സിവിൽ എൻജിനീയറിംഗിൽ ബിടെക് /ഡിപ്ലോമ/ഐ.ടി.ഐ കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 14ന് വൈകിട്ട് 5ന് മുൻപ് eekwaselect4jjm@gmail.com എന്ന ഇമെയിൽ ഐഡിയിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കായുള്ളതും താത്കാലികവുമാണ്. ജില്ലയിലെ തൃശൂർ, തലപ്പിള്ളി, മുകുന്ദപുരം, ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലുള്ളവർക്കും പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഉള്ളവർക്കും അപേക്ഷിക്കാം. കേരള വാട്ടർ അതോറിറ്റിയിൽ ജൽ ജീവൻ മിഷൻ വൊളന്റിയറായി നിയമനം ലഭിച്ച് പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ഒരു പഞ്ചായത്തിൽ ഒരാളെയാണ് തെരഞ്ഞെടുക്കുക.