തൃശൂർ: കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മിഷൻ എജന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. പി.എച്ച്. റഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ സി.എം. ഷാഫി, കെ. ബാബു, വി.വി. അനിൽ, പി.എ. ഹസൻ, എ.വി. യൂജിൻ, ദിവാകരൻ എന്നിവർ സംസാരിച്ചു. പി.എച്ച്. റഹീമിനെ പ്രസിഡന്റായും എ.വി. യൂജിനെ സെക്രട്ടറിയായും ജലീലിലെ ട്രഷററായും തിരഞ്ഞെടുത്തു.