 
തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു. തെക്കേ ഗോപുര നടയിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാർത്തിക പൂജ നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, കളക്ടർ ഹരിത വി.കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സ്വപ്ന, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. തെക്കേ ഗോപുര നടയിൽ ദീപക്കാഴ്ച്ച ഉണ്ടായിരുന്നു. അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചേറൂർ മരുതയൂർ ക്ഷേത്രം, ഊരകം ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ദീപക്കാഴ്ച്ചയുണ്ടായി.