മാള: കൂഴൂർ പഞ്ചായത്തിൽ 2022- 23 സാമ്പത്തിക വർഷത്തിലെ ജനറൽ വിഭാഗം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ബി.ജി. വിത്സൻ അദ്ധ്യക്ഷനായി. മെമ്പർമാരായ പി.കെ. ബിജു, സേതുമോൻ ചിറ്റേത്ത്, നന്ദിത വിനോദ്, റോസ്മി രാജു, ബിനോയ് പൗലോസ്, സുധ ദേവദാസ്, പ്രിയ ലിയോ എന്നിവർ പ്രസംഗിച്ചു.