 
ഇരിങ്ങാലക്കുട: എ.ഐ.കെ.എസ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വടംവലി മത്സരം ചെയർമാൻ വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഏരിയ കൺവീനർ ടി.ജി. ശങ്കരനാരായണൻ, ജോ. കൺവീനർ കെ.വി. ജിനരാജദാസ്, എൻ.കെ. അരവിന്ദാക്ഷൻ, പി.ആർ. ബാലൻ, കെ.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി വിന്നേഴ്സ് ട്രോഫിയും, കരുവന്നൂർ മേഖലാ കമ്മിറ്റി റണ്ണേഴ്സ് അപ് ട്രോഫിയും കരസ്ഥമാക്കി.