
തൃശൂർ : കേരളപ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിത സ്‌പെഷ്യൽ കൺവൻഷൻ നാളെ വിവേകോദയം എച്ച്.എസ്.എസിൽ നടക്കും. 10ന് പ്രൊഫ.എം.ഹരിപ്രിയ 'സ്ത്രീശാക്തീകരണം വർത്തമാനകാല സാഹചര്യങ്ങളിൽ' വിഷയാവതരണം നടത്തും. 11.30ന് എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ ഷാഹിദ റഹ്മാൻ അദ്ധ്യക്ഷത വഹിക്കും. 1.45ന് ഗുരുവന്ദനം ചടങ്ങ് ജനറൽ സെക്രട്ടറി പി.കെ അരവിന്ദനും 3ന് സമാപന സമ്മേളനം പ്രസിഡന്റ് സി.പ്രദീപും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.സുനിത, ശ്രീജ മൗസമി, സാജു ജോർജ് എന്നിവർ പറഞ്ഞു.