
തൃശൂർ : മുൻ സഹകരണമന്ത്രി സി.എൻ ബാലകൃഷ്ണന്റെ നാലാമത് ചരമവാർഷിക ദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 ന് ഡി.സി.സി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് 'സഹകരണ മേഖല പ്രസക്തി, പ്രതിസന്ധി പ്രതീക്ഷ' എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാർ നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർമാൻ വിജയകൃഷ്ണൻ വിഷയാവതരണം നടത്തും. എം.പിമാർ, എം.എൽ.എമാർ, പ്രമുഖ നേതാക്കൾ പങ്കെടുക്കും.