തൃശൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെടാത്തവർക്ക് 18 വരെ അപേക്ഷിക്കാം. അർഹരായവരെ ചേർക്കാനും മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കാനും എല്ലാ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണം. അവകാശങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.