തൃശൂർ: പിണറായി ഭരണത്തിൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ മയക്കു മരുന്ന് വിൽപ്പനക്കാരുടെ ഒത്തുതീർപ്പ് കേന്ദ്രങ്ങളായി മാറിയെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. വടകരയിലെ എട്ടാം ക്ലാസ്സുകാരിയുടെ കാര്യം ഒരു ഉദാഹരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനത്തിലൂടെ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി അയ്യന്തോൾ കളക്ടറേറ്റിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് അദ്ധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, അഡ്വ. തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശ്ശേരി, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, പി.ആർ.എൻ. നമ്പീശൻ, എം.പി. ജോബി, ലോനപ്പൻ ചക്കചാംപറമ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി. കാർത്തികേയൻ, കെ.എൻ. പുഷ്പാംഗദൻ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, എം.കെ. അബ്ദുൾ സലാം, സി.ഒ. ജേക്കബ്. പി.എം. അമീർ, കെ.എം. ജയന്തി, മിനി മോഹൻദാസ്, ഐ.പി. പോൾ, എ. പ്രസാദ്, ജയ്‌സിംഗ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.