kaഊരകം സർഗ ശ്രീലകത്തിന്റെ നേതൃത്വത്തിൽ കഥകളി ആചാര്യൻ കലാനിലയം ഗോപിയെ ആദരിക്കുന്നു.

ചേർപ്പ്: ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് നടന്ന സർഗ ശ്രീലകം കഥകളി സപര്യയിൽ കല്ല്യാണ സൗഗന്ധികം കഥകളിയിൽ ഭീമസേനനായി ആടിയ കലാനിലയം ഗോപിയെയും, ഹനുമാനായി ആടിയ കഥകളിയാചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിയെയും ബഹുമതിമുദ്ര നൽകി ആദരിച്ചു. സർഗശ്രീലകം ഡയറക്ടർ കോരമ്പത്ത് ഗോപിനാഥൻ സംസാരിച്ചു.