madikunu

തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷങ്ങൾക്ക് വർദ്ധിനി പ്രകാശ്, ഉഷ പട്ടാഭിരാമൻ, പ്രിയ സിദ്ധാർത്ഥ്‌റാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് തുടക്കം കുറിക്കുന്നു.

കല്ലൂർ: തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷങ്ങൾക്ക് വർദ്ധിനി പ്രകാശ്, ഉഷ പട്ടാഭിരാമൻ, പ്രിയ സിദ്ധാർത്ഥ്‌റാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ നവീകരിച്ച വെബ്‌സൈറ്റ് സമർപ്പണം ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ടി.എസ്. അനന്തരാമൻ, രക്ഷാധികാരി സിദ്ദാർത്ഥ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദീപാരാധനയ്ക്ക് ശേഷം കായിക, സാഹിത്യ മത്സര വിജയികൾക്ക് സമ്മാന വിതരണവും തിരുവാതിരക്കളി മത്സരവും നടന്നു.