1
മണിപ്പാലിൽ നിന്നുള്ള സംഘം കുമ്പളങ്ങാട് വായനശാല സന്ദർശിക്കുന്നു.

വടക്കാഞ്ചേരി: കേരളത്തിലെ വയോജന ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പഠിക്കാൻ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് ഗവേഷണ വിദ്യാർത്ഥികൾ കുമ്പളങ്ങാട് വായനശാല സന്ദർശിച്ചു. വയോമിത്രം പദ്ധതി കേന്ദ്രത്തിന്റെ പ്രവർത്തനം നേരിൽ കണ്ട് മനസിലാക്കുന്നതിനാണ് ഇവർ എത്തിയത്. ഓരോ തവണയും നൂറോളം വയോജനങ്ങൾ സ്ഥിരമായി എത്തുന്ന കേന്ദ്രമാണിത്. പദ്ധതി പ്രവർത്തനത്തിന് വായനശാലയിലെ വയോജന വേദി ഭാരവാഹികൾ നേരിട്ട് നേതൃത്വം നൽകി വരുന്നു എന്ന പ്രത്യേകതയും ഈ കേന്ദ്രത്തിനുണ്ട്. വായനശാലാ ഭാരവാഹികളായ കെ.കെ. ജയപ്രകാശ്, കെ. സേതുമാധവൻ, എം.എ. വേലായുധൻ, വയോജനവേദി ഭാരവാഹികളായ പി.വി. പാപ്പച്ചൻ, ടി.വി. സണ്ണി എന്നിവരുമായും വയോമിത്രം ഡോ. അരുൺരാജ്, സ്റ്റാഫ് നഴ്‌സ് ആഷ്‌ലി തോമസ്, ജെ.പി.എച്ച്.എൻ ഷിഫാന എസ് എന്നിവരുമായി സംഘം ആശയ വിനിമയം നടത്തി. ഈ സന്ദർശനം ഏറെ പ്രയോജനകരമായിരുന്നുവെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു. കസ്തൂർബാ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലെ ഡോക്ടർമാരായ ഭുവന പി.വി, അഭിനവ്. പി , ഷലക. സി, ഷീന. എ, സ്‌നേഹ ശേഷ, സോവിന സൂസൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.