വടക്കാഞ്ചേരി: വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖായോഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ വനിതാ സേവാസംഘത്തിന്റെ നേതൃത്വത്തിൽ കാറ്ററിംഗ് സർവീസ് പരിശീലന ക്ലാസ് നാളെ നടക്കും. മുപ്പതോളം പേർ പങ്കെടുക്കുന്ന പരിശീലന ക്ലാസിന് രാവിലെ 9 മണിക്ക് ജയശ്രീ മിനി ഹാളിൽ ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ പ്രസിഡന്റ് പി.എം ഷെമീർ നേതൃത്വം നൽകും. വടക്കാഞ്ചേരി ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.എൻ.ഡി.പി ശാഖാ യോഗം ഭാരവാഹികൾ അറിയിച്ചു.