പാവറട്ടി: ഇരുവൃക്കകളും ചുരുങ്ങി പ്രവർത്തനം തകരാറിലായ യുവാവ് ഉദാരമതികളിൽ നിന്ന് ചികിത്സാ സഹായം തേടുന്നു. വെങ്കിടങ്ങ് പഞ്ചായത്തിൽ തൊയക്കാവ് ചാപ്പൻ മേനോൻ റോഡിൽ രായംമരയ്ക്കാർ വീട്ടിൽ ഷംസുദ്ദീൻ മകൻ ജംഷീറാണ് (31) തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ആദ്യം തൃശൂർ ഗവ. മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണിപ്പോൾ. വൃക്കകൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഹോട്ടൽ തൊഴിലാളിയായ ജെംഷീറിന് അതിനുള്ള കഴിവില്ല. ഭാര്യയും ഒരു വയസുള്ള കുട്ടിയുമുണ്ട്. പിതാവ് ഹൃദ്രോഹമുള്ള ആളുമാണ്. ജംഷീറിനെ സഹായിക്കാൻ യൂണിയൻ ബാങ്ക് പാവറട്ടി ശാഖയിൽ 565102010026461 നമ്പറിൽ എസ്.ബി അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.സി കോഡ് യു.ബി.ഐ.എൻ 0556513. ഗൂഗിൾ പേ നമ്പർ: 9562741102.