kuttayotamകിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കൊടുങ്ങല്ലൂരിൽ നടത്തിയ കൂട്ടയോട്ടം.

കൊടുങ്ങല്ലൂർ: കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നഗരത്തിൽ ഇന്നലെ നടത്തിയ കർഷക കൂട്ടയോട്ടം ശ്രദ്ധേയമായി. 13 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടത്തിൽ ജനപ്രതിനിധികളും യുവാക്കളും വനിതകളും അണിനിരന്നു.

ചന്തപ്പുരയിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ഗേൾസ് സ്‌കുളിനു മുമ്പിൽ സമാപിച്ചു. കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് അഖിലേന്ത്യാ സമ്മേളനം സബ് കമ്മിറ്റി കൺവീനർ പി.കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. കർഷക സംഘം ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി അദ്ധ്യക്ഷനായി. സമാപന യോഗത്തിൽ ടി.കെ. രമേഷ് ബാബു അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ, കെ.ആർ. ജൈത്രൻ, ഷീല രാജ്കമൽ, കെ.പി. രാജൻ, ഷീജ ബാബു, ഹസ്ഫൽ, ടി.എൻ. ഹനോയ്, മുസ്താക്ക് അലി, പി.എച്ച്. നിയാസ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മിനി ഷാജി, അഡ്വ. മോനിഷ, എം.സി. സന്ദീപ്, കെ.കെ. വിജയൻ, എം.കെ. സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.