 
മതിലകം: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കയ്പമംഗലം പഞ്ചായത്ത് ഓവറാൾ കിരീടം നേടി. മതിലകം പഞ്ചായത്ത് രണ്ടാം സ്ഥാനവും എടത്തിരുത്തി മൂന്നാം സ്ഥാനവും നേടി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, വിനീത മോഹൻദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജയ, സുഗത ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബീന സുരേന്ദ്രൻ, വി.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.