എടമുട്ടം: ദേശീയ പാതയിലെ മീൻ മാർക്കറ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മീൻ മാർക്കറ്റിന്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് സർജ്ജു തൊയകാവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കൊട്ടുക്കൽ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, അരുണഗിരി, പി.വി. ആനന്ദൻ, എൻ.കെ. ഭീതിഹരൻ, ധനീഷ് മഠത്തിപറമ്പിൽ, വാസുദേവൻ തെക്കിനേടത്ത് എന്നിവർ സംസാരിച്ചു.