തൃപ്രയാർ: വലപ്പാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ ഒരു ജീവനക്കാരി നൽകിയ പരാതിയിൽ ലോക്കൽ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. എൽ.സി.സിയുടെ നടപടി നീതിക്ക് നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ റിപ്പോർട്ടാക്കിയ നടപടിയെയും കോടതി വിമർശിച്ചു. പരാതിക്കാരിക്ക് വേണമെങ്കിൽ ഐ.സി.സിയെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. തനിക്കെതിരെയുള്ള എസ്.സി, എസ്.ടി ആക്ട് പ്രകാരമുള്ള കേസും അതിന്റെ ഭാഗമായുള്ള സസ്‌പെൻഷനും റദ്ദാക്കണമെന്ന ജീവനക്കാരിയുടെ ആവശ്യവും കോടതി തള്ളി. ജീവനക്കാരിക്കെതിരായുള്ള അച്ചടക്ക നടപടി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബാങ്കിനോട് കോടതി നിർദ്ദശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.