കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം സെന്ററിലെ അടച്ചുപൂട്ടിയ റേഷൻ കട തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മേത്തല മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഏതാനും മാസങ്ങളായി റേഷൻ കട അടച്ചുപൂട്ടിയ നിലയിലാണ്. ഇതുമൂലം പരിസരത്തെ പ്രായമായവർ ഉൾപ്പെടെ നൂറുകണക്കിന് റേഷൻ കാർഡ് ഉടമകൾ മറ്റ് സ്ഥലങ്ങളിലെ റേഷൻ കടകളിൽ നിന്നും ഓട്ടോറിക്ഷയിലും മറ്റും പോയാണ് ഭക്ഷ്യ വസ്തുക്കൾ വാങ്ങി വരുന്നതെന്ന് യോഗം ചൂണ്ടിക്കാണിച്ചു. മണ്ഡലം പ്രസിഡന്റ് വി.എം. ജോണി അദ്ധ്യഷനായി. നേതാക്കളായ കെ.എച്ച്. വിശ്വനാഥൻ, ജോഷി ചക്കാമാട്ടിൽ, സുനിൽ അഷ്ടപതി, ജോബി, കെ.കെ. അജിത്കുമാർ, ഇസ്മയിൽ, ടി.ആർ. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.