വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ 2023- 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഷീല മോഹൻ അദ്ധ്യക്ഷയായി. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ആർ. അരവിന്ദാക്ഷൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ. പ്രമോദ് കുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, സ്വപ്ന ശശി, എ.എം. ജമീലാബി, സി.വി. മുഹമ്മദ് ബഷീർ, കൗൺസിലർ പി.എൻ. വൈശാഖ്, സെക്രട്ടറി . കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.