
ആറാട്ടുപുഴ : മൂർക്കനാട് ചേച്ചാട്ടിൽ കൃഷ്ണൻ നായരുടെയും കുഴിക്കാട്ട് വീട്ടിൽ ഗൗരി അമ്മയുടെയും മകൻ ആറാട്ടുപുഴ അയ്യപ്പസദനത്തിൽ കെ.ജി.കെ മേനോൻ (86) നിര്യാതനായി. കൽക്കത്ത, ചണ്ഡിഗഡ്, മുംബയ് ഗോരഗാവ് എന്നിവിടങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. അയ്യപ്പസേവാ സംഘത്തിന്റെ സ്ഥാപക പ്രവർത്തകനുമായിരുന്നു. ശബരിമല ശാസ്താവിന്റെ സേവകനും ഒട്ടനവധി പേരുടെ ഗുരുസ്വാമി കൂടിയായിരുന്നു ഇദ്ദേഹം. മണ്ഡലകാലത്ത് അയ്യപ്പന്റെ തിരുസന്നിധാനത്തിലേക്ക് അനേകരെ എത്തിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്ന ഇദ്ദേഹം ആറാട്ടുപുഴ ശാസ്താവിന്റെ ക്ഷേത്ര പുരോഗതിക്കായി പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ചുള്ളിപറമ്പിൽ ലളിത. മക്കൾ : സുരേഷ് മേനോൻ (മുംബയ്), സുഭാഷ് മേനോൻ (ബംഗളൂരു), സുകേഷ് മേനോൻ (ചെന്നൈ) മരുമക്കൾ : ഗിരിജ, സ്മിത, മൃദുല.