തിരുവില്വാമല: നെഹ്‌റു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻ സംഘടിപ്പിച്ച നെഹ്‌റു സയൻസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി എക്‌സ്‌പോ എൻസൈറ്റ് 2കെ22 സമാപന സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രുപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ട്രസ്റ്റി അഡ്വ. ഡോ. പി. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ എക്‌സ്‌പോയിൽ മത്സര ഇനത്തിൽ പ്രദർശിപ്പിച്ച പ്രോജക്ടുകൾക്ക് അഞ്ചുലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ, സി.ഇ.ഒ: ഡോ. പി. കൃഷ്ണകുമാർ, ഡോ. ആർ.സി. കൃഷ്ണകുമാർ, അംബികാദേവി അമ്മ, എൻ. ഗുണശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.