
തൃശൂർ: ആയുർവേദ രംഗത്തെ പ്രശസ്ത സ്ഥാപനമായ തൃശൂർ തൈക്കാട്ടുമൂസ് എസ്.എൻ.എ ഔഷധശാല 100 വർഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ' ശതോത്തരം' പരിപാടികളുടെ സമാപന സമ്മേളനം 16ന് എസ്.എൻ.എ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി എസ്.എൻ.എ സ്‌പെഷ്യാലിറ്റി ക്‌ളിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം 11 ന് നടക്കും. ആയുർവേദത്തിലെ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കായചികിത്സ (ജനറൽ മെഡിസിൻ), ബാല ചികിത്സ (പീഡിയാട്രിക്‌സ് ), സ്ത്രീരോഗ പ്രസൂതിതന്ത്ര (ഗൈനക്കോളജി ഒബ്സ്റ്റട്രിക്‌സ് ), മാനസികാരോഗ്യം (മെന്റൽ ഹെൽത്ത്), ശാലാക്യ തന്ത്രം (ഒഫ്താൽമോളജി ആൻഡ് ഇ.എൻ.ടി), തൈറോയിഡ് ആൻഡ് ജീവിതശൈലി രോഗങ്ങൾ എന്നിവയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ വിദഗ്ദ്ധ പരിശോധനയും മരുന്നു വിതരണവും ലാബ് പരിശോധനയും സൗജന്യമായി ഉണ്ടാകും. ഫോൺ : 8943441947, 8281344909, 04872441947.