cn

തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും ബഹുമുഖ വ്യക്തിത്വത്തിനുടമയുമായിരുന്ന സി.എൻ ബാലകൃഷ്ണനോടുള്ള ആദരം കാണിക്കേണ്ടത് ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ചാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സി.എൻ ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. 'സഹകരണ മേഖലയിലെ പ്രസക്തി, പ്രതിസന്ധി, പ്രതീക്ഷ' എന്ന വിഷയത്തിൽ എം.വി.ആർ കാൻസർ ഹോസ്പിറ്റൽ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ പ്രതാപൻ എം.പി, എം.പി വിൻസെന്റ്, ഒ.അബ്ദുറഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, കെ.ബി ശശികുമാർ, ഐ.പി പോൾ, സി.ഒ ജേക്കബ്, ഡോ.നിജി ജസ്റ്റിൻ, സഹകരണബാങ്കുകളിലെ പ്രസിഡന്റുമാരായ പി.ഗോപാലൻ, കെ.എഫ് ഡൊമിനിക്, ടി.കെ പൊറിഞ്ചു, ടി.എം നാസർ, ടി.എം കൃഷ്ണൻ, ജെയ്ജു സെബാസ്റ്റ്യൻ, ജോമോൻ വലിയവീട്ടിൽ, സി.എ ഗോപപ്രതാപൻ, സനോജ് കാട്ടൂക്കാരൻ, ടി.വി ചന്ദ്രൻ, ജെയ്‌സൻ പുളിയേലക്കൽ എന്നിവർ പ്രസംഗിച്ചു. സി.എന്നിന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിലും ഡി.സി.സി യിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.