തൃപ്രയാർ: എൻ.ഇ.എസ് കായലോര ഫെസ്റ്റിന് ചെയർമാൻ ശിവൻ കണ്ണോളി കൊടിയേറ്റി. പി.കെ. സുഭാഷ്ചന്ദ്രൻ മാസ്റ്റർ, വി.ബി. ഷെരീഫ്, എ.എൻ. സിദ്ധപ്രസാദ്, പി.കെ. വിശ്വംഭരൻ, ഇ.എൻ.ആർ. കൃഷ്ണൻ, കെ.കെ. ഭാസ്‌കരൻ, സി.ജി. അജിത്കുമാർ, പ്രകാശൻ കരാട്ടുപറമ്പിൽ, സി.എസ്. ഗണേശൻ, അദ്ധ്യാപകരായ വി. ശശിധരൻ, യൂണിയൻ ചെയർമാൻ മുഹമ്മദ് അനസ് എന്നിവർ സംബന്ധിച്ചു.
ഡിസംബർ 17ന് വൈകിട്ട് നാലിന് പരിപാടികൾ ആരംഭിക്കും. രാമു കാര്യാട്ട് അവാർഡ് സമർപ്പണം, ഫാഷൻ ഷോ, ചെമ്മീൻ മ്യൂസിക് ബാൻഡ് എന്നിവയുണ്ടാവും. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.