
കൊടകര: സഹൃദയ എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ആർച്ചറി മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസും വനിതാ വിഭാഗത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജും ജേതാക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ജോർജ് പാറേമാൻ നിർവഹിച്ചു. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. രാജേഷ്, സഹൃദയ കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ഡോ. പോൾ ചാക്കോ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെലക്ടേഴ്‌സ് എന്നിവർ സന്നിഹിതരായി. സമാപന സമ്മേളനത്തിൽ പുരുഷ വിഭാഗം ആർച്ചറി മത്സരത്തിൽ സമ്മാനർഹരായവർക്ക് സഹൃദയ കോളേജ് അഡ്വാൻസ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടനും വനിതാ വിഭാഗത്തിൽ സമ്മാനർഹരായവർക്ക് സഹൃദയ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിനാൻസ് ഓഫീസർ, ഫാദർ ആന്റോ വട്ടോലിയും സമ്മാനദാനം നിർവഹിച്ചു.