
തൃശൂർ: എൻജിൻ തകരാറിലായതിനെ തുടർന്ന് തിരുവനന്തപുരം നിസാമുദീൻ എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികം തൃശൂരിൽ നിറുത്തിയിട്ടു. ശനിയാഴ്ച രാവിലെ 6.15 ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 100 മീറ്ററോളം കടന്നതിന് പിന്നാലെയാണ് എൻജിൻ തകരാറായത്. ഉടനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് സാങ്കേതിക വിഭാഗമെത്തി പരിശോധിച്ചെങ്കിലും തകരാർ പരിഹരിക്കാനായില്ല. ഏറെ നേരത്തിന് ശേഷം മറ്റൊരു എൻജിനെത്തിച്ച് 8.50ഓടെയാണ് സർവീസ് പുനരാരംഭിക്കാനായത്.