kisansabha

തൃശൂർ: ഓൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 12ന് നഗരത്തിൽ പതാക കൊടിമര ദീപശിഖ ജാഥകൾ നടക്കുന്നതിനാൽ വൈകിട്ട് 3 മുതൽ 7 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ സമയത്ത് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നതല്ല. കിഴക്കൻ മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതേ റൂട്ടിലൂടെ സർവീസ് നടത്തണം.

മണ്ണുത്തി ഭാഗത്ത് നിന്നും സർവീസ് നടത്തുന്ന ബസുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി പോകണം.

ചേലക്കര ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങാവെത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് മടങ്ങണം. വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുള്ള കോർപറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.