 വീൽചെയറുകൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണന് കൈമാറുന്നു.
വീൽചെയറുകൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണന് കൈമാറുന്നു.
കൊടുങ്ങല്ലൂർ: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് വീൽചെയറുകൾ നൽകി സി.പി.ഐ മേത്തല വി.പി. തുരുത്ത് ഈസ്റ്റ് - വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റികൾ. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ വീൽചെയർ ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം പി.ഒ. ദേവസി, സി.സി. വിപിൻ ചന്ദ്രൻ, എം.ജി. പുഷ്പാകരൻ, അഡ്വ. വി.എസ്. ദിനൽ, പി.പി. ജയൻ, പി.എ. ജോൺസൻ, ബീന ശിവദാസൻ, അഖിൽദേവ് എന്നിവർ പങ്കെടുത്തു.