mattannur

തൃശൂർ: കേന്ദ്ര സംഗീത നാടക അക്കാഡമി ജേതാവ് പെരുവനം കുട്ടൻ മാരാർ, കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ എന്നിവർക്ക് ക്ഷേത്രവാദ്യകലാ അക്കാഡമി സ്വീകരണം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വാദ്യകലാകാരന്മാരുടെ സംരക്ഷണത്തിന് സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് സതീശൻ പറഞ്ഞു. പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷനായി. പി.ബാലചന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാൽ, പരയ്ക്കാട് തങ്കപ്പൻ മാരാർ തുടങ്ങിയവർ സംസാരിച്ചു.