കല്ലൂർ: ഞെള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂയം 11ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ ക്ഷേത്ര കരയോഗങ്ങളിലെ വീടുകളിൽ ഊരുതെണ്ടൽ നടത്തും. പൂയ ദിവസം രാവിലെ നാല് മുതൽ അഭിഷേകം നടക്കും. പഞ്ചവാദ്യത്തിന് കലാമണ്ഡലം മോഹനൻ നേതൃത്വം നൽകും. തുടർന്ന് 22 ദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങൾ ക്ഷേത്രസന്നിധിയിലെത്തും. ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ശീവേലി എഴുന്നള്ളിപ്പ് നടക്കും. കേളത്ത് അരവിന്ദാക്ഷ മാരാർ, കേളത്ത് സുന്ദരമാരാർ എന്നിവർ പാണ്ടിമേളത്തിന് നേതൃത്വം നൽകും. തുടർന്ന് നാദസ്വര കച്ചേരിയും ഉണ്ടാകും.