പുന്നയൂർക്കുളം: പഞ്ചായത്തിൽ ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു. വിഭിന്ന മേളനം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന പരിപാടിയുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഹീം, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും മോട്ടിവേഷൻ സ്പീക്കറുമായ സുബൈർ സ്വാലിഹ് വളാഞ്ചേരി, ഗായകൻ ഷമീർ (പട്ടുറുമാൽ) തുടങ്ങിയവർ മുഖ്യാതിഥികളായി.
വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രേമ സിദ്ധാർത്ഥൻ, ആലത്തേൽ മൂസ, ബിന്ദു, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ, ഹെൽത്ത് ഇൻസ്‌പെക്ടർ റോബിൻസൺ, ഐ.സി.ഡി.എസ് ഓഫീസർ സിന്ധു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളും കലാകായിക ചിത്ര മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും നൽകി.
സിനി ആർട്ടിസ്റ്റ് നൗഷാദ് പാപ്പാളി, വിജേഷ് കടുക്കൻ (നാടൻപാട്ട്) തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.