1
1

തൃശൂർ: കേരള പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ടിന്റെയും സംസ്ഥാന ഹോർട്ടി കോർപ്പിന്റെയും സഹകരണത്തോടെ പ്രവാസി ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് വെൽഫയർ ഫോറം തേനും വൈവിദ്ധ്യമാർന്ന അനുബന്ധ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന സ്റ്റാൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തുറന്നു.

കേന്ദ്ര റെയിൽവേ മിനിസ്ട്രിയുടെ പദ്ധതിയുടെ ഭാഗമായാണിത്. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി സംസ്ഥാന സെക്രട്ടറി ബിബിൻ സണ്ണി ഏറ്റുവാങ്ങി. തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി. ശശീന്ദ്രൻ, കൊമേഴ്‌സ്യൽ മാനേജർ പി. ബാലകൃഷ്ണൻ പ്രവാസി ചേംബർ ഒഫ് കൊമേഴ്‌സ് ഭാരവാഹികളായ ഹൗസിയ ആസാദ്, പൃഥ്വിരാജ് നാറാത്ത്, കരീം പന്നിത്തടം, ഡോ. നൈല ഷിഹാം, ഷംസുദ്ദീൻ മരയ്ക്കാർ, സി.കെ. ആസാദ് എന്നിവർ പങ്കെടുത്തു.

കാെവിഡാനന്തരം കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസി കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി അവരെ സംരംഭകരാക്കി അവർ ഉത്പാദിപ്പിക്കുന്ന തേനും അനുബന്ധ ഉത്പന്നങ്ങൾക്കും വിദേശ മാർക്കറ്റ് നേടിക്കൊടുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.