1

കല്ലൂർ: പ്രസിദ്ധമായ ഞെള്ളൂർ പൂയ്യത്തിന്റെ കാവടിയാഘോഷ വരവ് മഴയെ തുടർന്ന് മാറ്റിവച്ചു. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ, അഭിഷേകങ്ങൾ, വൈകീട്ടുള്ള ശീവേലി എഴുന്നള്ളിപ്പ് തുടങ്ങിയവ മാറ്റമില്ലാതെ മുൻനിശ്ചയിച്ചപോലെ ഇന്ന്‌ നടക്കും. കരയോഗങ്ങളിൽ നിന്നുള്ള കാവടിവരവും ആഘോഷവും 17, 18 തീയതികൾ നടക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഇന്നലെ ക്ഷേത്രം തന്ത്രിയും, കാവടിസമാജം ഭാരവാഹികളുമായി, ക്ഷേത്ര ക്ഷേമ ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് കാവടി വരവ് അടുത്ത ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.