accident-

പുതുക്കാട്: ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി റോഡിനു കുറുകെ മറിഞ്ഞതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ഇന്നലെ പുലർച്ചെ നാലോടെയാണ് കൊച്ചിയിൽ നിന്നും സംസ്‌കരിച്ച മത്സ്യവുമായി ചെന്നൈയിലേക്ക് പോയിരുന്ന കണ്ടെയ്‌നർ ലോറിയാണ് റോഡിനു കുറുകെ മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റു. മറ്റൊരു ലോറി എത്തിച്ച് കണ്ടെയ്‌നർ ക്രെയിൽ ഉപയോഗിച്ച് മാറ്റിക്കയറ്റിയാണ് മറിഞ്ഞ വാഹനം ദേശീയ പാതയിൽ നിന്നും മാറ്റിയത്. രാവിലെ പത്തോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം സാധാരണ നിലയിലായത്.