1

തൃശൂർ: സമുദായത്തിന്റെ പേര് രാഷ്ട്രീയ പാർട്ടിയോട് ചേർത്ത് വച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയാണ് ലീഗെന്ന് എൽ.ജെ.ഡി ജില്ലാ നേതൃയോഗം. ലീഗ് വർഗീയ പാർട്ടിയല്ലായെന്ന് ധാരണ മാറ്റണമെങ്കിൽ ആദ്യം ലീഗിന്റെ പേരിനോടപ്പമുള്ള സമുദായ പേര് നീക്കണം. മു‌സ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായവരിൽ 99 ശതമാനം പേരും ഒരു സമുദായത്തെ മാത്രം പ്രതിനിധീകരിക്കുന്നവരാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. ജോർജ് കെ. തോമസ് , എം.എസ്. ഗംഗാധരൻ, വിൻസെന്റ് പുത്തൂർ, മോഹനൻ അന്തിക്കാട്, ഡേവീസ് കണ്ണംമ്പിള്ളി, ബിജു ആട്ടോർ, ഹനീഫ മതിലകം, ജിജു കരിപ്പായി, ടി.കെ. ഡേവീസ്, ആന്റോ ഇമ്മട്ടി തുടങ്ങിയവർ പ്രസംഗിച്ചു.