akta
എ.കെ.ടി.എ പെരിഞ്ഞനം യൂണിറ്റ് കൺവെൻഷൻ പി.എം. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ടൈലേഴ്‌സ് അസോസിയേഷൻ പെരിഞ്ഞനം യൂണിറ്റ് കൺവെൻഷൻ നടത്തി. തൊഴിലാളികളുടെ ക്ഷേമനിധി ബോർഡിൽ നിന്നുള്ള പ്രസവാനുകൂല്യം 15,000 രൂപ ഒറ്റത്തവണയായി നൽകണമെന്ന് കൺവെൻഷൻ ക്ഷേമനിധി ബോർഡിനോട് ആവശ്യപ്പെട്ടു. എ.കെ.ടി.എ ജില്ലാ കമ്മിറ്റിയംഗം പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ഐ. ബാബുരാജ് അദ്ധ്യക്ഷനായി. ലീന ബാബു, അജിത സദാനന്ദൻ, അൻസിയ റഹ്മത്തുള്ള, സി.കെ. ഉഷ, മോഹൻദാസ് മുല്ലങ്ങത്ത്, എം.ആർ. റിയ എന്നിവർ സംസാരിച്ചു.