വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന്റെ വിളംബരപത്രിക പ്രകാശനം മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. ആർപ്പുവിളികളോടെ നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. നെഹറു ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് പ്രകാശന കർമ്മം നിർവഹിച്ചു. മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തെക്കുറിച്ച് ഡോ. കൃപ കുമാർ വിശദീകരിച്ചു. ക്ഷേത്രം മേൽശാന്തി സുരേഷ് എമ്പ്രാന്തിരി മാമാങ്ക പണം ഏറ്റുവാങ്ങി. ഗുരുവായൂർ കൃഷ്ണസ്വാമി, ദേവസ്വം ഓഫീസർ സുരേഷ് , മച്ചാട് മാമാങ്കം തെക്കുംകര വിഭാഗം സെക്രട്ടറി കെ. രാമചന്ദ്രൻ, മച്ചാട് മാമാങ്കത്തിന്റെ പങ്കാളികളായ പുന്നംപറമ്പ്, പനങ്ങാട്ടുകര, കരുമത്ര, മണലിത്തറ, വിരുപ്പാക്ക, മംഗലം, പാർളിക്കാട് എന്നീ ദേശക്കാരും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 17 മുതലാണ് മാമാങ്ക ചടങ്ങുകൾ ആരംഭിക്കുക. 21 നാണ് കുതിരവേലയ്ക്ക് കേളികേട്ട മച്ചാട് മാമാങ്കം.