മുണ്ടൂർ: എസ്.എൻ.ഡി.പി യോഗം ആണ്ടപ്പറമ്പ് പുറ്റേക്കര ശാഖയുടെ ഗുരുദേവമന്ദിരത്തിന്റെ കട്ടിളവയ്പ് കർമ്മം യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ നിർവഹിച്ചു. ശാഖാ പ്രസിഡണ്ട് ടി.എസ്. അനിലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിലർ മോഹനൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണൻ, എൻ.കെ. പ്രഭാകരൻ, എൻ.കെ. ശിവരാമൻ, മിനി ശിവരാമൻ, ടി.ആർ. രതീഷ്, യുക്ത മനോജ്, ജയ വേണു, വാസുദേവൻ, സന്തോഷ് കണ്ടിരിത്തി, ഷിബു എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ.എ. ബാലൻ സ്വാഗതവും യൂണിയൻ പ്രതിനിധി കെ.എ. രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.