ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചാലക്കുടി താലൂക്ക് പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: വേതനം വർദ്ധിപ്പിച്ചു നൽകി റേഷൻ വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു. അസോസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യഭദ്രത നിയമപ്രകാരം വ്യാപാരികൾക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിൽ സപ്ലൈസ് വകുപ്പ് ഗുരുതരമായ വീഴ്ചകൾ വരുത്തുന്നു. റേഷൻ കടകളുടെ പ്രവർത്തനം ഏറ്റവും സുതാര്യമായി നടന്നിട്ടും ഉദ്യോഗസ്ഥർ അനാവശ്യ പരിശോധനകളും പിഴചുമത്തലും നടത്തുന്നുണ്ട്. ജോണി നെല്ലൂർ പറഞ്ഞു. പ്രസിഡന്റ് പി.ഡി. പോൾ അദ്ധ്യക്ഷത വഹിച്ചു, റേഷൻ വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ പിള്ള ക്ലാസ് നയിച്ചു, താലൂക്ക് ജനറൽ സെക്രട്ടറി കെ.കെ. പങ്കജാക്ഷൻ, താലൂക്ക് ഭാരവാഹികളായ ജിന്നി ഫ്രാൻസിസ്, ജോബി തോമസ്, ജെയ്‌സൺ അമ്പൂക്കൻ, ടി.ആർ. സുന്ദരൻ, ബെൻസൺ കണ്ണൂകാടൻ, അരുൺ വർഗീസ് വൈസ് പ്രസിഡന്റ് എം.കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.