k-sachinadhanകൊടുങ്ങല്ലൂർ സാഹിത്യ സദസും ഐശ്വര്യ റസിഡന്റ് അസോസിയേഷനും സംഘടിപ്പിച്ച ലളിത സായാഹ്നം കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: സ്ത്രീകളുടെ ഉത്തരവാദിത്വം കടമകളിലും അടുക്കളക്കുള്ളിലും ചുരുങ്ങിപ്പോകുന്നതുകൊണ്ടാണ് സർഗശേഷിയുണ്ടായിട്ടും പലർക്കും സാഹിത്യ മേഖലയിൽ മുന്നോട്ടുപോകാൻ കഴിയാത്തതെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. കൊടുങ്ങല്ലൂർ സാഹിത്യ സദസും ഐശ്വര്യ റസിഡന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ലളിത സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലളിത നന്ദകുമാർ അനുസ്മരണ യോഗത്തിൽ അഡ്വ. കെ. സജീവൻ അദ്ധ്യക്ഷനായി. മുൻ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. സി. നന്ദകുമാർ, പി.എൻ. വിനയചന്ദ്രൻ, കെ.പി. സുനിൽകുമാർ, മുരളി കുന്നത്ത്, ഹരി പുല്ലൂറ്റ്, ഗിരിജ ശിവൻ, പ്രൊഫ. വി.കെ. സുബൈദ, സജി മധു അയ്യാരിൽ, വിനീത ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനസന്ധ്യയും നൃത്തനൃത്ത്യങ്ങളുമുണ്ടായിരുന്നു.