 
ചേർപ്പ്: കനത്ത മഴയെ തുടർന്ന് ചേർപ്പ് പഞ്ചായത്തിലെ പെരുങ്കുളം പടവിൽ വ്യാപക നെൽക്കൃഷിനാശം. കഴിഞ്ഞ ദിവസം നട്ട നെല്ലുകൾക്കാണ് നാശം സംഭവിച്ചത്. 110 ഏക്കറോളം വരുന്ന പടവിലെ 75 ഏക്കറോളം കൃഷി പൂർണമായി മുങ്ങി നശിച്ചു. ഏകദേശം നാൽപ്പത് ലക്ഷത്തോളം നഷ്ടം സംഭവിച്ചതായി പടവിലെ കർഷകനായ നസീർ പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാനായി മേട്ടോർ പമ്പിംഗ് സംവിധാനങ്ങൾ ഇല്ലാത്തതും കൃഷി നാശത്തിന് കാരണമായതായി കർഷകർ പറയുന്നു. പലതവണ അധികൃതരോട് ഇക്കാര്യം ഉന്നയിച്ചിട്ടും ജില്ലാ പഞ്ചായത്ത് ചെറിയൊരു മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കുകയല്ലാതെ മറ്റു നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും കർഷകർ ആരോപിച്ചു.