 
എസ്.എൻ.ഡി.പി ആര്യംപാടം ശാഖാ വാർഷിക യോഗം തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുളള ആര്യംപാടം ശാഖയുടെയും മൈക്രോ ഫിനാൻസ് യൂണിറ്റുകളുടേയും വാർഷിക യോഗം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ. ചന്ദ്രൻ, മജീഷ്, വേലൂർ, ഷീബ വിശ്വനാഥൻ, കെ.വി. വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി.പി. മോഹൻദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ കുടുംബത്തിൽ നിന്നും ഡോക്ടറായ പി.എസ്. അനുശ്രിയെ ചടങ്ങിൽ ആദരിച്ചു.