തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പഠന ശിബിരം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി ഷാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഭദ്രദീപം കൊളുത്തി. ഗുരുമൊഴികൾ നൽകുന്ന മധുര മന്ത്രണം എന്ന വിഷയം സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൗൺസിലറും കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ക്ലാസെടുത്തു. വനിതാ സംഘടനയും എസ്.എൻ.ഡി.പി യോഗവും എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ചർച്ച നയിച്ചു. ഗുരുദേവ കൃതികളെ ആധാരമാക്കി വനിതാസംഘം കോ-ഓർഡിനേറ്റർ ഇന്ദിരാദേവി പ്രഭാഷണവും പ്രാർത്ഥനയും നടത്തി. കലാ പത്മകുമാർ യോഗാ ക്ലാസ് നടത്തി. ധന്യ സാരഥിയായി യോഗ വീഥിയുടെ കാവലാൾ എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം കേന്ദ്രസമിതി യൂത്ത് മൂവ്‌മെന്റ് അംഗം സജീഷ് കോട്ടയം ക്ലാസ് നയിച്ചു. റിട്ട. എസ്.ഐ: ഒ.വി. ബാബു ബോധവത്കരണ ക്ലാസ് എടുത്തു. സ്ത്രീയും ആരോഗ്യവും എന്ന വിഷയം സംബന്ധിച്ച് റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. പ്രിയംവദ സംസാരിച്ചു. ഐ.ജി. പ്രസന്നൻ, ടി.ആർ. രഞ്ജു, കെ.വി. വിജയൻ, രഞ്ജിത്ത്, മോഹൻ കുന്നത്ത്, മനോജ്, ഹർഷകുമാർ, സിജി സുശീൽ, ഷാജി കുണ്ടോളി, അനിലൻ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ വനിതാസംഘം സെക്രട്ടറി എം.ആർ. രാജശ്രീ കലാസന്ധ്യയ്ക്ക് നേതൃത്വം നൽകി.